Wednesday, November 16, 2011

നിങ്ങള്‍ ഈ ഗ്രന്ഥം വായിച്ചുവോ?

നിങ്ങള്‍ ഈ ഗ്രന്ഥം വായിച്ചുവോ?ആദ്യം ആട്ടിടയനും പിന്നെ കച്ചവടക്കാരനും ആയിരുന്ന ഒരു മനുഷ്യന്‍.അദ്ദേഹം എഴുത്തും വായനയും സിദ്ധിച്ചിട്ടില്ല.ഒരു സാഹിത്യാഭിരുചിയും അതുവരെ പ്രകടിപ്പിക്കാത്ത അദ്ദേഹം  നാല്‍പതു വയസായപ്പോള്‍ ഗദ്യവും പദ്യവും അല്ലാത്ത വിസ്മയിപ്പിക്കുന്ന സന്ദേശം മൊഴിയുന്നു.സാഹിത്യത്തിനു എല്ലാ നിലക്കും പരിഗണനയുള്ള നാട്ടില്‍ എല്ലാ നിലക്കും സാഹിത്യത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു കൃതിയുമായി ഒരാള്‍ വന്നു അത് അദ്ദേഹത്തിന്റെതു അല്ല  പകരം സര്‍വ ശക്തനായ പ്രപഞ്ച സ്രഷ്ടാവില്‍ നിന്നാണ് എന്ന്.


ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണ് എന്നതിന്  തെളിവുകള്‍:  


1 .സ്വയം ദൈവികമാണ് എന്നവകാശപെടുന്ന ഏക ഗ്രന്ഥം "നിശ്ചയം ഇത് ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെ.വിശ്വസ്താത്മാവ്  നിന്റെ ഹൃദയത്തില്‍ അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു.നീ താക്കീത് നല്‍കുന്നവരുടെ കൂടെയാവുന്നതിനു വേണ്ടി."(വിശുദ്ധ ഖുര്‍ആന്‍:26 :192 - 194 ) 2 . അവതരിപ്പിക്കപെട്ട രൂപത്തില്‍ ഇന്നും നിലനില്‍ക്കുന്ന ഏക ഗ്രന്ഥം തുകല്‍,കല്ല്‌,എല്ല് തുടങ്ങിയ വസ്തുക്കളില്‍ മുഹമ്മദ്‌ നബി(സ)യുടെ കാലത്ത് തന്നെ അത് പൂര്‍ണ്ണമായി എഴുതിവെച്ചിരിക്കുന്നു.ഒന്നാം ഖലീഫ അബുബക്കര്‍ (റ)വിന്റെ കാലത്ത് അത് രണ്ടു ചട്ടകള്‍ക്കുള്ളിലാക്കി അടുക്കി  വെച്ച് ക്രോഡീകരിച്ചു. മൂന്നാം ഖലീഫ ഉസ്മാന്‍(റ) അതിന്റെ കോപ്പികള്‍  എടുത്തു ഇസ്ലാമിക രാഷ്ട്രത്തിന്റെ പ്രവിശ്യ തലസ്ഥാനങ്ങളിലേക്ക് എത്തിച്ചു കൊടുത്തു.ഇതിന്റെ കോപ്പികള്‍ ഇന്നും ലഭ്യമാണ്.
ഖുര്‍ആന്‍ പറയുന്നു:"തീര്‍ച്ചയായും നാമാണ് ഈ ഉല്‍ബോധനം  അവതരിപ്പിച്ചത്.തീര്‍ച്ചയായും നാം അതിനെ സംരക്ഷിക്കുക തന്നെ ചെയ്യും."(വിശുദ്ധ ഖുര്‍ആന്‍:15 :9 )

3 .വൈരുധ്യങ്ങള്‍ ഇല്ല "അവര്‍ ഖുര്‍ആനിനെ പറ്റി ചിന്തിക്കുന്നില്ലേ?അത് അല്ലാഹുവല്ലാത്തവരുടെ  പക്കല്‍ നിന്നുള്ളതായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു.(വിശുദ്ധ ഖുര്‍ആന്‍ :04 :82 )


4 .ധാര്‍മിക നിയമങ്ങള്‍ 

ഖുര്‍ആന്‍ വിഭാവനം ചെയ്യുന്ന സാന്മാര്‍ഗിക സംവിധാനം കിടയററതാണ്.
ഖുര്‍ആന്‍  പറയുന്നു.

"ഇതാണ് ഗ്രന്ഥം,അതില്‍ സംശയം ഏതുമില്ല.സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രേ അത്"(വിശുദ്ധ ഖുര്‍ആന്‍:2 :2 )

5 .പ്രായോഗികത 

ഖുര്‍ആന്‍ അവതരിക്കുന്നതിനു മുന്‍പുള്ള അറേബ്യയുടെ അവസ്ഥയും ഖുര്‍ആന്‍ അവതരിച്ചതിന് ശേഷം അറേബ്യയില്‍ വന്ന ഉയര്‍ച്ചയും സത്യസന്ധമായി  പഠിക്കുന്ന ഏതൊരു വ്യക്തിക്കും മനസിലാക്കാം ലോകത്ത് ഒരേ ഒരു ഗ്രന്ഥത്തിന് മാത്രമേ ഈ രീതിയില്‍ സമഗ്രമായ സാമൂഹിക മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന്.ഇന്നും ലോകത്ത് കോടി കണക്കിന് മനുഷ്യര്‍ ഖുര്‍ആന്‍ അനുധാവനം ചെയ്തു ജീവിക്കുന്നു.

6 .അന്യൂനമായ സാഹിത്യം
 
കേള്‍ക്കുന്നവന്റെ ബുദ്ധിക്ക്‌ തൃപ്തിയും മനസ്സിന് സമാധാനവും ലഭ്യമാവുന്നതോട് ഒപ്പം അവന്റെ ഹൃദയത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുക കൂടി ചെയ്യുന്നതാണ്‌ യഥാര്‍ത്ഥ സാഹിത്യം.ഈ മാനദണ്ഡം പൂര്‍ണമായും ഖുര്‍ ആന്‍ പാലിക്കുന്നു എന്നുള്ളത് ചരിത്രത്തില്‍ നിന്നും  ഒരുപാടു തെളിവുകള്‍ കൊണ്ട് നമ്മുക്ക് മനസിലാക്കാം.

7 .പ്രവചനങ്ങള്‍ 

ഖുര്‍ആന്‍  പറഞ്ഞ ഏതെങ്കിലും പ്രവചനം തെറ്റിയതായി അതിന്റെ വിമര്‍ശകര്‍ക്ക് പോലും തെളിയിക്കാന്‍ ഇന്നേ വരെ കഴിഞ്ഞിട്ടില്ല.റോമക്കാരും പേര്‍ഷ്യക്കാരും തമ്മിലുണ്ടായ യുദ്ധവും അതിനെ കുറിച്ച ഖുര്‍ആനിന്റെ പ്രവചനവും അവസാനം റോമാക്കാരുടെ വിജയവും ഇത് തെളിയിക്കുന്ന ഒരു ഉദാഹരണം മാത്രം.

8 .ശാസ്ത്രീയത 

ആധുനിക ശാസ്ത്രത്തെ കുറിച്ച് അടിസ്ഥാന വിവരം പോലും ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന കാലത്ത് ഇല്ലാതിരുന്നിട്ടും ഖുര്‍ആനിലെ ഒരു  പരാമര്‍ശം പോലും ആധുനിക ശാസ്ത്രവുമായി കലഹിക്കുന്നില്ല എന്നത് തന്നെ  ചിന്തിക്കുന്ന മനുഷ്യനെ കണ്ണ് തുറപ്പിക്കേണ്ടതാണ്.ഭ്രൂണത്തെ കുറിച്ച ഖുര്‍ആനിക പരാമര്‍ശം കാണുക:

"തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു.പിന്നീട് ഒരു ബീജമായി കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചുപിന്നെ ആ ബീജത്തെ നാം 'അലഖ'യായി രൂപപ്പെടുത്തി.തുടര്‍ന്ന് നാം ആ 'അലഖ'യെ 'മുദ്അ'യായി രൂപപ്പെടുത്തി.എന്നിട്ട് ആ  'മുദ്അ'യെ അസ്ഥികൂടമായി  രൂപപ്പെടുത്തി.എന്നിട്ട് ആ  അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു.പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു.അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണന്‍ ആയിരിക്കുന്നു.(വിശുദ്ധ ഖുര്‍ആന്‍ 23 :12 -14 )

ഒരു ആധുനിക സങ്കേതവും ഇല്ലാത്ത കാലത്ത് എത്ര കൃത്യമായാണ് ഖുര്‍ആന്‍ മനുഷ്യ സൃഷ്ടിപ്പിന്റെ ഘട്ടങ്ങള്‍ വിവരിക്കുന്നത്!!! ഇത് പോലെ എത്ര എത്ര ശാസ്ത്രപരാമര്‍ശങ്ങള്‍!

9 . വെല്ലുവിളി 

അറബി സാഹിത്യത്തിലെ  അതികായന്മാരിലേക്കാണ് ഖുര്‍ആന്‍ അവതരിച്ചത് അന്ന് മുതല്‍ ഖുര്‍ആനില്‍ ഈ വെല്ലുവിളി നിലനില്‍ക്കുന്നു,ഇത് വരെ ആര്‍ക്കും ഇത് സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

"നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെ കുറിച്ച് നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റെതു പോലെയുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ട് വരിക.അല്ലാഹുവിനു പുറമേ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക.നിങ്ങള്‍ സത്യവാന്മാര്‍ ആണെങ്കില്‍.(വിശുദ്ധ ഖുര്‍ആന്‍:2 : 23 )

അതെ,ലോകത്ത് നിലനില്‍ക്കുന്ന ഏകദൈവിക ഗ്രന്ഥമായ ഖുര്‍ആന്‍ സുഹൃത്തേ താങ്കളെ സത്യത്തിന്റെ -സന്മാര്‍ഗതിന്റെ വഴിയിലേക്ക് വിളിക്കുന്നു ....ആ വിളി കേട്ട് അത്  അനുസരിച്ച് ധന്യരാവുക.ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന സന്ദേശം മനസ്സിലാക്കാന്‍ ഉതകുന്ന പരിഭാഷകള്‍ വിവിധ ഭാഷകളില്‍ ഉണ്ട് എന്നറിയുക. Thursday, July 14, 2011

ഖുര്‍ആന്‍

മാനവര്‍ക്ക് മാര്‍ഗ ദര്‍ശകമായി പ്രപഞ്ച സ്രഷ്ടാവ് അവതരിപ്പിച്ച ഗ്രന്ഥം